കഷ്ടകാലത്തു ധൈര്യപ്പെടാമോ?

കഷ്ടങ്ങള്‍ ജീവിതത്തില്‍ ആഞ്ഞടിക്കുന്ന നേരത്ത് ധൈര്യപ്പെടാമോ? ങേ! അതെങ്ങനെ, കഷ്ടം വരുമ്പോള്‍ ധൈര്യം ചോര്‍ന്നു പോകുകയല്ലേ ചെയ്യുക? പക്ഷേ ഇവിടെയിതാ, അസഹനീയമായ കഷ്ടതയുടെ പാരമ്യത്തില്‍ ധൈര്യം നേടിയ ഒരസാധാരണ മനുഷ്യന്‍! കഥയൊന്നുമല്ല, സംഭവം തന്നെ..

യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്ന ദാവീദിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം സൂചിപ്പിക്കാം.
"ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു." (1 ശമുവേല്‍ 1:6)

ദൈവ ഭക്തി എന്ന അമൂല്യ നിക്ഷേപം

ഭൌതിക ജീവിതത്തിനു വേണ്ടിയുള്ള കരുതലിനു വേണ്ടി സമയത്തിന്റെ നല്ലൊരു ഭാഗം ചെലവിടുന്നവരാണല്ലോ നമ്മള്‍ . ഒരു നല്ല നാളെ മുന്നില്‍ കണ്ടു വേണ്ടത് ഇപ്പോള്‍ കൃത്യ സമയത്തു തന്നെ ചെയ്യുക എന്നത് പ്രധാനപ്പെട്ടതാണല്ലോ. (1തിമോത്തി 5:8). ഒരു നല്ല നിക്ഷേപം എപ്പോഴായാലും നമുക്കു പ്രയോജനപ്പെടും.

ഭൌതിക സമ്പത്തിനെയും നിക്ഷേപത്തെയും കുറിച്ചു ഒരു ദൈവ വിശ്വാസിക്കുള്ള കാഴ്ചപ്പാട് (കൊടുക്കുന്ന മുന്‍ഗണന) മറ്റുള്ളവരുടേതിനേക്കാള്‍ വിഭിന്നമായിരിക്കും. ഒരു ദൈവ വിശ്വാസിയെ സംബന്ധിച്ച് പരമ പ്രധാനമായി കാണുന്ന നിക്ഷേപം ദൈവത്തിലുള്ള ആശ്രയം അഥവാ ദൈവ ഭക്തി ആയിരിക്കും. ഈ ആശയം വ്യക്തമായി ദൈവ വചനത്തില്‍ കാണാം.

നല്ലൊരു തുക ബാങ്കില്‍ നിക്ഷേപം ഉള്ള ഒരാള്‍ സാമ്പത്തിക കാര്യങ്ങളില്‍ എത്രമാത്രം സ്വതന്ത്രനായും ധൈര്യവാനായും കാണപ്പെടുന്നുവോ, അത് പോലെ തന്നെ സംതൃപ്തിയോടും സമാധാനത്തോടും കൂടെ ജീവിക്കുവാന്‍ ദൈവത്തില്‍ ആശ്രയിക്കുന്ന ഒരു ഭക്തന് ഏതു വിഷമ സ്ഥിതിയിലും കഴിയും എന്നാണു തിരുവചനത്തില്‍ നിന്നും നമുക്ക് മനസിലാകുന്നത്. ആവശ്യം വരുന്ന സമയത്തു എടുത്തു ഉപയോഗിക്കാനാണല്ലോ നിക്ഷേപം. ദൈവ ഭക്തി എന്ന നിക്ഷേപം ഏത് പ്രതികൂല സാഹചര്യത്തിലും പ്രയോജനപ്പെടുന്നതാണ്.


ദുരന്ത സാഗരത്തിലെ വിശ്വാസ വഞ്ചി

ബൈബിളിലെ 2 രാജാക്കന്മാര്‍ നാലാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം ഈയിടെ ചിന്തിക്കുകയുണ്ടായി. (വാക്യങ്ങള്‍ ഒന്നു മുതല്‍ ഏഴ് വരെ. ഇവിടെ വായിക്കാം). ഏലിയാവിന്റെ ഇരട്ടി ശക്തിയോടുകൂടെ പ്രവാചക ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന എലിശാ പ്രവാചകന്റെ ഒരു ശിഷ്യന്റെ കുടുംബത്തില്‍ നേരിട്ട ആകസ്മികമായ ഒരു ദുരന്തത്തെ വളരെ ദരിദ്രരായ അവര്‍ എങ്ങനെ മറികടന്നു എന്നതാണ് സംഭവം.

തോല്‍ക്കാത്ത വിശ്വാസം:

എലിശാ പ്രവാചകന് ദൈവ ഭക്തനായ ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു. വളരെ പെട്ടെന്ന് സംഭവിച്ച കുടുംബ നാഥന്റെ നിര്യാണത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തിനു അടുത്ത പ്രതിസന്ധി. സാമ്പത്തികം തന്നെ. ഗൃഹ നാഥന്‍ ഒരു കടം വീട്ടുവാന്‍ ഉണ്ടായിരുന്നു. കടം വീണ്ടു കിട്ടേണ്ടവര്‍ വന്നു കുഞ്ഞുങ്ങളെ അടിമകളായി പിടിച്ചു കൊണ്ടുപോകാന്‍ വന്നിരിക്കുന്നു. കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വിധവയായ ഒരു സ്ത്രീയും. ഭൌതികമായ സമ്പത്തു ഒന്നും തന്നെ ഇല്ല താനും. ആലോചിച്ചു നോക്കിയിട്ട് വലിയ ഒരു പ്രതിസന്ധി തന്നെ.


Related Posts with Thumbnails

മലയാളം ഗാനങ്ങള്‍ വരികളോടെ!