ദൈവഭക്തി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദുരന്ത സാഗരത്തിലെ വിശ്വാസ വഞ്ചി
തോല്‍ക്കാത്ത വിശ്വാസം:
എലിശാ പ്രവാചകന് ദൈവ ഭക്തനായ ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു. വളരെ പെട്ടെന്ന് സംഭവിച്ച കുടുംബ നാഥന്റെ നിര്യാണത്തില്‍ തകര്‍ന്നിരിക്കുന്ന കുടുംബത്തിനു അടുത്ത പ്രതിസന്ധി. സാമ്പത്തികം തന്നെ. ഗൃഹ നാഥന്‍ ഒരു കടം വീട്ടുവാന്‍ ഉണ്ടായിരുന്നു. കടം വീണ്ടു കിട്ടേണ്ടവര്‍ വന്നു കുഞ്ഞുങ്ങളെ അടിമകളായി പിടിച്ചു കൊണ്ടുപോകാന്‍ വന്നിരിക്കുന്നു. കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് വിധവയായ ഒരു സ്ത്രീയും. ഭൌതികമായ സമ്പത്തു ഒന്നും തന്നെ ഇല്ല താനും. ആലോചിച്ചു നോക്കിയിട്ട് വലിയ ഒരു പ്രതിസന്ധി തന്നെ.
